ആനന്ദത്തിന്റെ തടവറകളും വിമോചനത്തിന്റെ ആകാശങ്ങളും: 'ആനന്ദഭാരം' നോവലിലെ സ്ത്രീത്വത്തിന്റെ നിസ്സഹായതയും പ്രതിരോധവും

Aanandathinte thatavarakalum vimochanathinte aakashangalum: 'aanandabharam' novalile sthreethvathinte nisahayathayum prathirodhavum

Authors

  • Lismiya Rose K Jojo Assistant Professor, Dept. of Malayalam, Pavanatma College, Murickassery

Keywords:

സ്ത്രീസ്വത്വം, സാഹിത്യം, പെണ്ണകം, ആനന്ദഭാരം, പുരുഷസത്ത

Abstract

വർത്തമാനകാല മലയാള നോവൽ സാഹിത്യത്തിൽ സ്ത്രീപക്ഷ ആഖ്യാനങ്ങളുടെ പുതിയ ദാർശനിക തലം അവതരിപ്പിക്കുന്ന ഏഴുത്തുകാരിയാണ് ജിസ ജോസ്. സ്ത്രീ സമത്വവും, സ്വാതന്ത്ര്യവും നിരന്തരം ചോദ്യം ചെയ്യലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലത്ത് കുടുംബവും, മതതത്വരാഷ്ട്ര സംഹിതകളും സ്ത്രീകൾക്ക് മുമ്പിൽ വെല്ലുവിളികളായി മാറുന്നതിന്റെ ഭിന്നതലങ്ങൾ ഈ എഴുത്തുകാരിയുടെ കൃതികളിൽ കണ്ടെത്താം. പെൺകർതൃത്വങ്ങളുടെ പുതിയ മുഖമാണ് ജിസജോസിന്റെ നോവലുകളിലെ സ്ത്രീ കഥാപാത്രങ്ങൾ. പുരുഷസത്ത സ്ത്രീ ശരീരങ്ങൾക്കുമേൽ നിയമങ്ങളും മാനദണ്ഡങ്ങളും വെച്ചുപുലർത്തുന്നതിനെയും ഈ എഴുത്തുകാരി തുറന്നെഴുതുന്നത് കാണാം. ഇത്തരത്തിൽ ഒരു തുറന്നെഴുതാണ് ജിസ ജോസിന്റെ ‘ആനന്ദഭാരം’ എന്ന നോവൽ. വീട്, കുടുംബം, ദാമ്പത്യം തുടങ്ങിയ വ്യവസ്ഥാപിത ‘പെണ്ണകങ്ങൾക്കുള്ളിൽ’ ജീവിക്കേണ്ടിവരുന്ന സ്ത്രീകൾ അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങളെയും, അവർ നടത്തുന്ന നിശബ്ദമായ പ്രതിരോധങ്ങളെയും കുറിച്ചുള്ള അന്വേഷണമാണ് ഈ നോവൽ. 'ആനന്ദം’ എന്ന് സമൂഹം നിർവ്വചിക്കുന്ന കുടുംബജീവിതം എങ്ങനെയാണ് സ്ത്രീയുടെ മേൽ താങ്ങാനാവാത്ത ‘ഭാര'മായി മാറുന്നത് എന്ന വൈരുദ്ധ്യമാണ് നോവലിന്റെ കേന്ദ്രാശയം. നോവലിലെ രണ്ട് പ്രധാന കഥാപാത്രങ്ങളായ രത്നമേഖല, വിനോദിനി എന്നിവരിലൂടെയാണ് എഴുത്തുകാരി സ്ത്രീത്വത്തിന്റെ നിസ്സഹായതകളെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്. പുരുഷാധിപത്യപരമായ കുടുംബ വ്യവസ്ഥിതി സ്ത്രീയുടെ അധ്വാനത്തെയും ത്യാഗത്തെയും ‘സ്വാഭാവിക കർത്തവ്യം’ എന്ന് ലളിതവൽക്കരിക്കുമ്പോൾ അതിനെതിരെ സ്ത്രീകൾ തീർക്കുന്ന അദൃശ്യ പ്രതിരോധനിരയെയും വായനയുടെ മധ്യത്തിൽ കണ്ടെത്താം. ഒടുവിൽ വ്യവസ്ഥിതിയുടെ ചങ്ങലകൾ പൊട്ടിച്ചെറിയുന്ന സ്ത്രീ വിമോചനത്തിന്റെ പ്രഖ്യാപനമായി നോവൽ മാറുന്നു. സ്ത്രീ ജീവിതത്തിന്റെ അസ്ഥിരതയെയും, സ്ത്രീത്വത്തിന്റെ അതിജീവനത്തെയും ‘ആനന്ദഭാരം’ എന്ന നോവൽ ആവിഷ്‌ക്കരിക്കുന്നതിന്റെ വ്യത്യസ്ത തലങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രബന്ധം.

References

ജോസ് ജിസ. 2025. ആനന്ദഭാരം. കോഴിക്കോട് : മാതൃഭൂമി ബുക്സ്.

ജോസ് ജിസ. 2023. മുക്തബാഹിനി. കോട്ടയം : ഡി. സി ബുക്സ്

സുനിത ബഷീർ. 2022. ആനന്ദത്തിന്റെ ഇല്ലാത്ത ഭാരം പേറി, നിസ്സഹായരായി പോകുന്ന സ്ത്രീ ജീവിതങ്ങളുടെ കഥ.https://www.mathrubhumi.com/amp/books/reviews/anandabharam-novel-mathrubhumi-books-jisa-jose-e6996246

Downloads

Published

01-10-2026

How to Cite

Lismiya Rose K Jojo. “ആനന്ദത്തിന്റെ തടവറകളും വിമോചനത്തിന്റെ ആകാശങ്ങളും: ’ആനന്ദഭാരം’ നോവലിലെ സ്ത്രീത്വത്തിന്റെ നിസ്സഹായതയും പ്രതിരോധവും: Aanandathinte Thatavarakalum Vimochanathinte Aakashangalum: ’aanandabharam’ Novalile Sthreethvathinte Nisahayathayum Prathirodhavum”. Palai Journal (Malayalam), vol. 3, no. 1, Oct. 2026, pp. 54-57, https://palaijournal.stcp.ac.in/ojs/index.php/pj/article/view/207.