ആൺനോട്ടങ്ങളും പ്രതിരോധത്തിൻ്റെ അതിരുകളും: എം. സുകുമാരൻ്റെ 'പാറ'യിൽ
Aannottangalum prathirodhathin്te athirukalum: M. Sukumaaran്Te 'paara'yil
Keywords:
മലയാള രാഷ്ട്രീയ നോവൽ, ഇടതുപക്ഷ ഭാവുകത്വം, ആൺനോട്ടം, സ്ത്രീ പ്രതിനിധാനം, ലിംഗ രാഷ്ട്രീയം, വർഗസമരം, വാർപ്പുമാതൃകകൾAbstract
മലയാള സാഹിത്യത്തിലെ രാഷ്ട്രീയ നോവലുകളിൽ വർഗസമരത്തോടൊപ്പം ലിംഗഭേദ രാഷ്ട്രീയത്തെ പ്രതിപാദിക്കുന്ന പ്രമേയങ്ങൾ പലപ്പോഴും പുരുഷാധിപത്യ കാഴ്ചപ്പാടുകൾക്ക് വിധേയമാകാറുണ്ട്. 1970-ൽ എം. സുകുമാരൻ എഴുതിയ ‘പാറ’ എന്ന നോവലിനെ ആസ്പദമാക്കി, രാഷ്ട്രീയ ആഖ്യാനങ്ങളിലെ സ്ത്രീ പ്രതിനിധാനങ്ങളെയും പുരുഷകേന്ദ്രീകൃത ബോധങ്ങളെയും ആഴത്തിൽ പരിശോധിക്കുകയാണ് ഈ പ്രബന്ധം. കഥാസന്ദർഭങ്ങൾ, കഥാപാത്ര വിന്യാസം, ഘടനാപരമായ സവിശേഷതകൾ, പ്രയോഗങ്ങൾ, ഉദ്ധരണികൾ എന്നിവ വിശദമായി അപഗ്രഥിച്ചുകൊണ്ട് നോവലിലെ കുടുംബസങ്കൽപ്പങ്ങൾ, തൊഴിൽ അന്തരീക്ഷത്തിലെ ലിംഗപരമായ വേർതിരിവുകൾ, ലേബർ യൂണിയനുകളിലെയും അസോസിയേഷനുകളിലെയും സ്ത്രീസാന്നിധ്യം എന്നിവയിലെ ആൺഭാഷ്യങ്ങളെയും പ്രകടമായ ഇടതു-സ്ത്രീഭാവുകത്വത്തിൻ്റെ അതിരുകളെയും ഇവിടെ സമഗ്രമായി വിശകലനം ചെയ്യുന്നു.
References
സുകുമാരൻ, എം. (2022). പാറ. കോഴിക്കോട്: മാതൃഭൂമി ബുക്സ്.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 Baby Reena S

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.