Information For Authors

രചയിതാക്കൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

പാലൈ ജേണലിലേക്ക് ലേഖനം സമർപ്പിക്കുവാൻ എഴുത്തുകാരെ ക്ഷണിക്കുന്നു. എല്ലാ സമർപ്പണങ്ങളും ഈ ജേണലിൻ്റെ ലക്ഷ്യങ്ങളും മൂല്യങ്ങളും പാലിക്കുന്നുണ്ടോ എന്ന് നിർണ്ണയിച്ച ശേഷമായിരിക്കും പ്രസിദ്ധീകരിക്കുക.

സമർപ്പിച്ച ലേഖനത്തിൻ്റെ ഗുണനിലവാരം പരിഗണിക്കും. ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ എഡിറ്റർ ഡെസ്ക് ലേഖനം നിരസിച്ചേക്കാം. സമർപ്പിക്കുന്നതിന് മുമ്പ്, ഗവേഷണ പ്രബന്ധത്തിൻ്റെ രൂപകല്പനയും നിഗമനവും ഘടനാപരമായതും കൃത്യമായി വ്യക്തമാക്കപ്പെട്ടതുമാണെന്ന് ഉറപ്പാക്കുക. ശീർഷകം സംക്ഷിപ്തമായിരിക്കണം.

ലേഖനത്തിനായി ക്ഷണിക്കുന്നതു സംബന്ധിച്ച്.

സാധാരണ ലക്കത്തിലേക്ക് ലേഖനം അയയ്ക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. രചയിതാക്കൾക്ക് അവരുടെ ലേഖനം എപ്പോൾ വേണമെങ്കിലും സമർപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. ലഭിച്ച ലേഖനത്തിൻ്റെ അവലോകനം ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും. പ്രത്യേക ലക്കം തീരുമാനിച്ചാൽ തീയതിയും വിഷയവും വെബ്‌സൈറ്റിൽ നൽകും.