'ചാത്തിരാങ്കം': ചരിത്രവും സംസ്കാരവും

Authors

  • ഡോ. അഥീന എം.എൻ.

Abstract

സൂക്ഷ്മവും കൃത്യവുമായ ഒരു ചരിത്രപശ്ചാത്തലം ‘ചാത്തിരാങ്ക’ത്തിനുണ്ട്. എന്നാല്‍ സമ്പൂര്‍ണ്ണമായ വിവരശേഖരണത്തിന് പല പുസ്തകങ്ങളും ആശ്രയിക്കേണ്ടതായി വരുന്നു. മണ്‍മറഞ്ഞു പ�ോയവരുടെ മനസ്സിലും മ�ൊഴിയിലും മാത്രം നിക്ഷിപ്തമായിരുന്ന വിഷയജ്ഞാനം ആദ്യമായി എഴുതി അവതരിപ്പിച്ചത് അപ്പന്‍ തമ്പുരാനാണ് (1875-1941). അദ്ദേഹത്തിന്റെ “സംഘകളി” എന്ന രചനയിലൂടെ. എന്നാല്‍ ഈ പുസ്തകത്തില്‍ നിന്ന് വളരെ അവ്യക്തവും അപൂര്‍ണ്ണവും ആയ വിവരങ്ങള്‍ മാത്രമേ നമുക്ക് ലഭിക്കുന്നുള്ള. ശ്രീ. ആറ്റൂര്‍ കൃഷ്ണപ്പിഷാരടി “കേരളചരിത്ര” ത്തില്‍ ‘യാത്രക്കളി’ യെക്കുറിച്ചുള്ള ചില വസ്തുതകള്‍ നല്‍കുന്നുണ്ട്. ചാത്തിരനമ്പൂതിരിമാരുടെ വിജയയാത്രയുടെ സ്മാരകമായി ഏര്‍പ്പെടുത്തിയിട്ടുള്ളതുക്കൊണ്ടാണ് ഈ കലാരൂപത്തിന് ‘യാത്രക്കളി’ യെന്ന പേര് വന്നുചേര്‍ന്നത്. എന്നിങ്ങനെയുള്ള നിരീക്ഷണങ്ങള്‍ സംതൃപ്തമല്ല. നിഷ്ഠയാര്‍ന്ന അന്വേഷണത്തിലൂടെ തിളക്കമേറിയ അറിവുകള്‍ പങ്കുവച്ചിരിക്കുന്നത്. ശ്രീ. സി. കെ. നമ്പൂതിരിയാണ്. 1980 മാര്‍ച്ചില്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച “ചാത്തിരാങ്കം” എന്ന പുസ്തകം ചാത്തിരാങ്കത്തെക്കുറിച്ചുണ്ടായിട്ടുള്ള ആശങ്കകള്‍ക്ക് ചെറിയ�ൊരു ആശ്വാസം നല്‍കുന്നു.

References

1. സി.കെ.നമ്പൂതിരി - ചാത്തിരാങ്കം

2. അപ്പന്‍ നമ്പൂതിരി - സംഘക്കളി

3. കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍ - ഇളംകുളം കുഞ്ഞന്‍പിള്ള

4. കേരള ചരിത്രം - ആറ്റൂര്‍ കൃഷ്ണപ്പിഷാരടി

5. പ്രാചീന കേരളം - എം.ആര്‍.ബാലകൃഷ്ണവാര്യര്‍

6. ഭാഷാ സാഹിത്യചരിത്രം - ആര്‍.നാരായണപ്പണിക്കര്‍

ആവേദകന്‍: ശ്രീഹരി ശ്രീനിവാസ് – ഗുരുവായൂര്‍ (44 വയസ്സ് ), ചരിത്ര ഗവേഷകന്‍ , ഫോക് ലോര്‍ അക്കാഡമി.

Downloads

Published

2024-10-03

Issue

Section

Articles