നിത്യവൃത്തി ഏവം സൗന്ദര്യം

Authors

  • നയൻ‌താര സിബി

Keywords:

നിത്യവൃത്തി, സൗന്ദര്യശാസ്ത്രം, മാര്‍ക്‌സിസം, മനോവിശ്ലേഷണം, ധ്വനി, തിണസങ്കല്‍പം

Abstract

അപരിമേയമായ സൗന്ദര്യത്തെ മനുഷ്യബുദ്ധിയുടെ, ഐന്ദ്രിയജ്ഞാനത്തിന്റെ പരിധി
കള്‍ക്കുള്ളിലേക്കു പരിമിതപ്പെടുത്തി ഗ്രഹിക്കുന്നതാണ് ഒരു വ്യക്തിക്ക് അനുഭൂതമാകുന്ന സൗന്ദര്യം. പാശ്ചാത്യരും പൗരസ്ത്യരുമായ ദാര്‍ശനികര്‍ ആ സൗന്ദര്യത്തെ വിശദീകരിക്കാന്‍ നടത്തിയ വ്യത്യസ്ത ശ്രമങ്ങളാണ് സൗന്ദര്യശാസ്ത്രം എന്ന വിസ്തൃതജ്ഞാനശാഖയെ രൂപീകരിച്ചത്. സൗന്ദര്യം എന്ന അമൂര്‍ത്തസത്തയെ കാലാനു
സൃതവും ദേശപരവുമായ വീക്ഷണവൈഭിന്യത്തോടെയാണ് ചിന്തകര്‍ സമീപിച്ചിട്ടുള്ളത്. കൃത്യമായ നിർവചനത്തിന്റെ ഒരു പരിധിക്കുള്ളിലും ഒതുങ്ങാതെ പുതുപുതു വ്യാഖ്യാനങ്ങളുമായി സദാ ചലനാത്മകവും നിത്യവികസ്വരവുമായ ഒരു ജ്ഞാനമേഖലയായി സൗന്ദര്യശാസ്ത്രം നിലകൊള്ളുന്നു. നിത്യജീവിതസീമകള്‍ക്കു വെളിയില്‍ സ്ഥിതിചെയ്യുന്ന ഒരലൗകികസത്തയാണു സൗന്ദര്യം എന്ന വീക്ഷണം പ്രബലമായിരുന്നു. എന്നാല്‍ പിന്നീട് ദൈനംദിനജീവിതത്തിനും അതിന്റേതായ സൗന്ദര്യമുണ്ടെന്ന് സമൂഹം തിരിച്ചറിഞ്ഞുതുടങ്ങി. ഇതിനു ദൃഷ്ടാന്തങ്ങള്‍ കലയിലും സാഹിത്യത്തിലും ദര്‍ശിക്കാനാകും. മാര്‍ക്‌സിസവും മനോവിശ്ലേഷണവും ജനതയുടെ ദിനവൃത്തികളുടെ പ്രാധാന്യം കണ്ടെത്തുന്ന ദര്‍ശനങ്ങളായുള്ള വായന സാധ്യമാകുന്നതിനൊപ്പം ധ്വനിദര്‍ശനത്തിലും തിണസങ്കല്പത്തിലും നിത്യജീവിതവ്യവഹാരങ്ങളുടെ കടന്നുവരവു നിരീക്ഷിക്കുന്നതും സാധ്യമാണ്. നിത്യജീവിതത്തിന്റെ സൗന്ദര്യാംശങ്ങളെ സാഹിത്യാന്തസ്സിലേക്കുയര്‍ത്തിയ രചനകളും പലതുണ്ട്. നിത്യജീവിതത്തിന്റെ സൗന്ദര്യം തിരിച്ചറിയപ്പെടേണ്ടത് സാഹിത്യപാരായണങ്ങളെ കൂടുതല്‍ ജീവിതഗന്ധിയാക്കുന്നതിനും ജീവിതത്തെ കൂടുതല്‍ സൗന്ദര്യവത്താക്കുന്നതിനും ഉപകരിക്കും.

Downloads

Published

31-12-2024

Issue

Section

Articles