സർവൈവൽ സിനിമകൾ മലയാളത്തിൽ

Authors

  • ലിബിൻ ജോർജ്

Keywords:

അതിജീവനം, ഇടം, രോഗം, ശാസ്ത്രം

Abstract

എല്ലാ ബഹുകോശ ജീവികളും ഓരോ നിമിഷവും അതിജീവനം നടത്തുന്നുണ്ട്. ശരീരത്തിനുള്ളിൽ ഒരു കോശം മറ്റൊരു കോശത്തെ വിഴുങ്ങി അർബുദമാവാതിരിക്കാൻ കോശങ്ങളും സ്വയം സർവൈവൽ ചെയ്യുന്നുണ്ട്. എല്ലാ ജീവികളും കാലാവസ്ഥയോടും വൈറസുകളോടും ബാക്ടീരിയകളോടും അതിജീവനം നടത്തിയാണ് ഈ ഭൂമിയിൽ നിലനിൽക്കുന്നത്. അതിജീവനാർത്ഥമാണ് മനുഷ്യൻ ദേശാന്തരികളായത്. മനുഷ്യോല്പത്തി ആഫ്രിക്കയിലാണെന്നാണല്ലോ നരവംശശാസ്ത്രം അവകാശപ്പെടുന്നത്.  അവിടെനിന്നു പല ദേശങ്ങളിലേക്ക് അവർ കുടിയേറിപ്പാർത്തത് അതിജീവനത്തിന് വേണ്ടിയായിരുന്നു.  ജനിച്ച സ്ഥലത്തു  സുഭക്ഷിതമായി ജീവിക്കാൻ കഴിയുമായിരുന്നെങ്കിൽ അവർക്കു വിവിധ ദേശങ്ങളിലേക്കു കുടിയേറിപ്പാർക്കേണ്ട ആവശ്യമില്ലായിരുന്നു. ചില വംശത്തിലും ദേശത്തിലും പിറക്കുന്നവർക്ക് ശാരീരികമായ ചില അവയവ പ്രത്യേകതകൾ, ത്വക്കിന്റെ നിറം എന്നിവ ശരീരം വരുത്തിയ അതിജീവന അടയാളങ്ങളാണ്. അതിജീവനം നടത്താത്ത ഒരു ജീവിക്കും അധികകാലം ഭൂമിയിൽ നിലനിൽക്കുക സാധ്യമല്ല. അവ വംശനാശം സംഭവിച്ച് വിസ്മൃതിയിലടയുക തന്നെ ചെയ്യുമെന്നാണ് പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ പറയുന്നത്. ആയതിനാൽ ജീവജാലങ്ങളുടെ ജൈവികപ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സിദ്ധാന്തമാണ് സർവൈവൽ തിയറി.

Downloads

Published

31-12-2024

Issue

Section

Articles