അംബേദ്കറെ വായിക്കപ്പെടുമ്പോൾ

Authors

  • Rasitha K RESEARCHER, KANNUR UNIVERSITY

Keywords:

ജാതി,മതം,ജനാധിപത്യം, ബഹുസംസ്കാര വാദം, ഹിന്ദുത്വം.

Abstract

  വർത്തമാനകാല ഇന്ത്യൻ സമൂഹത്തിൽ നേരിട്ട് കൊണ്ടിരിക്കുന്ന സാമൂഹ്യവിപുത്തുകൾക്കെതിരായ രാഷ്ട്രീയപ്രതിരോധത്തെ വികസിപ്പിച്ചെടുക്കാൻ ഏതേതു ആശയരൂപങ്ങളെയും  ജീവിതക്രമങ്ങളെയും ആണ് പിൻപറ്റേണ്ടതെന്ന ചോദ്യത്തിന് അംബേദ്കർ കൃത്യമായ വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. ഇപ്രകാരം വ്യവസ്ഥയെ അപനിർമിക്കുന്നതിന് അംബേദ്കർ മുന്നോട്ടുവെച്ച ആശയസംഹികൾ ഉൾക്കൊണ്ട് സമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള കരട് രൂപരേഖയായി പ്രതിപ്രവർത്തിക്കാൻ ദളിത് സാഹിത്യത്തിന് സാധിക്കുന്നുണ്ടോയെന്ന അന്വേഷണമാണ് പ്രബന്ധം. ദളിത് അനുഭവങ്ങളുടെയും ദളിത് മുന്നേറ്റങ്ങളുടെയും വ്യത്യസ്തധാരകൾ അടയാളപ്പെടുത്തുന്ന ശരൺകുമാർ ലിംബാളയുടെ ‘രഥയാത്ര’ എന്ന ചെറുകഥയെയാണിവിടെ ഉപാദാനമായി സ്വീകരിക്കുന്നത്. ഇന്ത്യൻ ദേശീയതയെയും രാഷ്ട്രീയത്തെയും സമൂഹത്തെയുംക്കുറിച്ച് അംബേദ്കർ മുന്നോട്ടുവെച്ച സൂക്ഷ്മമായ ഇടപെടലുകൾ ലിംബാളെ കേവലം  ഒരു കഥയിൽ തന്നെ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കുന്നുയെന്ന് പ്രബന്ധത്തിൽ വിശകലന വിധേയമാക്കുന്നു.

Downloads

Published

31-12-2024

Issue

Section

Articles