എം. മുകുന്ദൻ്റെ കഥകളിലെ നവചരിത്രസൗന്ദര്യദർശനം
(M Mukundante kathakalile navacharitra soundaryadarsanam)
Abstract
'സൗന്ദര്യദര്‍ശനം എന്നുള്ളത് കാഴ്ചക്കാരൻ്റെ കണ്ണുകളിലാണ്'. ഒരു എഴുത്തുകാരൻ്റെ സൗന്ദര്യദര്‍ശനം എന്നുള്ളത് ആ വ്യക്തിയുടെ ചിന്തകളുടെയും ദര്‍ശനങ്ങളുടെയും സമന്വയമാണ്. അതിൻ്റെ പ്രതിഫലനങ്ങള്‍ സൈദ്ധാന്തികവും സര്‍ഗ്ഗാത്മകവുമായ തലങ്ങളിലൂടെ ആയിരിക്കും.
ഫ്രഞ്ച് അധിനിവേശ സംസ്‌കാരത്തില്‍ അമര്‍ന്നിരുന്ന മാഹി എന്ന കൊച്ചു ഗ്രാമത്തിൻ്റെ സൗന്ദര്യദിശയെ വാനോളം ഉയര്‍ത്തി മലയാള സാഹിത്യ ചരിത്രത്തിൻ്റെ പരിണാമദിശയില്‍ മാറ്റത്തിൻ്റെ വഴിവിളക്കായിരുന്നു എം. മുകുന്ദൻ്റെ കഥകള്‍. അസ്തിത്വവാദത്തിൻ്റെയും, ഏകാന്തതയുടെയും, ആധുനികത, ഉത്തരാധുനികത തുടങ്ങി വ്യത്യ വഴികളിലൂടെയാണ് അദ്ദേഹത്തിൻ്റെ കഥയും കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തിൻ്റെ കഥയും കഥാപാത്രങ്ങളും നിര്‍വചനാതീതമാണ്.
മുകുന്ദൻ്റെ കഥകളിലെ സൗന്ദര്യദര്‍ശനം സ്മൃതികളിലും വിരഹങ്ങളിലും സങ്കീര്‍ണ്ണമായ ചിന്താസരണികളിലും ഇഴചേര്‍ന്നു കിടക്കുന്നു. മുകുന്ദൻ്റെ കഥകളില്‍ പ്രധാന സ്ഥലങ്ങളായ മാഹിയും, ഡല്‍ഹിയുമെല്ലാം കഥാപാത്രങ്ങളായി പരിണമിക്കുന്നതായി കാണാം. കാലഘട്ടങ്ങള്‍ക്ക് അനുസരിച്ച് ഒറ്റ കൃതി മതിയാവും.
References
1. മുകുന്ദൻ. എം കഥയുടെ തീരങ്ങളിൽ, മലയാള മനോരമ വാർഷിക പതിപ്പ്, ഡി.സി ബുക്സ്, കോട്ടയം, (പുറം.11), 1999
2. മുകുന്ദൻ. എം മുകുന്ദൻ്റെ കഥകൾ സമ്പൂർണ്ണം, ഡി.സി ബുക്സ്, കോട്ടയം (പുറം 7, 693, 290), 2012
3. രവികുമാർ കെ.എസ് ഡൽഹി 1981, ദർശനവപം വിവേചനവും ഗ്രന്ഥലോകം പുറം 17, 18), 2005
4. http://schoolvidyarangam.blogspot.com/2011/06/blog-post-23.html
5. http://malayalamclass10.blogspot.com/p/an.html
6. മുകുന്ദൻ. എം, ദൽഹി, ഡി.സി. ബുക്സ്, 1998
7. മുകുന്ദൻ. എം, എൻ്റെ പ്രിയപ്പെട്ട കഥകൾ, ഡി.സി. ബുക്സ്, 2014, കോട്ടയം
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 Dr. Gifty Elza Varghese

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.