ആട്ടപ്രകാരം - അരങ്ങിൻ്റെ അക്ഷരപാഠം
Aattaprakaram - arangin്te aksharapadam
Keywords:
താക്കോല്‍ വാക്കുകള്‍ ആട്ടപ്രകാരം, ക്രമദീപിക, അരങ്ങ്, രംഗവേദി, ഗ്രന്ഥപാഠം, രംഗപാഠം, വിപുലനം, അനുക്രമം, സംക്ഷേപം, കൂത്തമ്പലം, ധ്വനിപാഠം, ധ്വനി.Abstract
സംസ്കൃത നാടകാവതരണമായ കൂടിയാട്ടത്തിൻ്റെ മലയാളത്തിലുള്ള രചിതപാഠമാണ് ആട്ടപ്രകാരം. ആടാനുള്ള പ്രകാരം എന്നോ ആടിയ പ്രകാരം എന്നോ പറയാം. ഒരു അവതരണം നാടകത്തില്‍ നിന്ന് അരങ്ങിലേയ്ക്ക് വികസിക്കുന്നത് ആട്ടപ്രകാരത്തിലാണ്. നാടകത്തിനും അവതരണത്തിനും ഇടയ്ക്കുള്ള ഈ ദ്വിതീയ ഗ്രന്ഥപാഠത്തിലാണ് ആട്ടത്തിൻ്റെ സത്ത ഉള്ളടങ്ങുന്നത്. ഈ പരിണാമപ്രക്രിയയില്‍ ദേശത്തിൻ്റെ കലാസങ്കല്പങ്ങളും പ്രയോക്താക്കളുടെ ലാവണ്യബോധവും ഒരു കലയെ എങ്ങനെയൊക്കെ സ്വാധീനിക്കാം എന്ന ചിന്ത ഈ പഠനം മുന്നോട്ടുവയ്ക്കുന്നു. മലയാള ഭാഷാചരിത്രത്തിൻ്റെ ഒരു ഘട്ടത്തില്‍ സവിശേഷമായി പരാമര്‍ശിക്കപ്പെടുന്ന സാഹിത്യമാതൃക കൂടിയാണ് ആട്ടപ്രകാരം. ഒരു കലാരൂപത്തിൻ്റെ എഴുത്തുപാഠം എന്ന നിലയിലുള്ള ആട്ടപ്രകാരത്തിൻ്റെ പ്രസക്തിയും പ്രബന്ധത്തില്‍ ചര്‍ച്ചചെയ്യുന്നു.
References
1. ഉഷാനങ്ങ്യാര്‍, 2003, അഭിനേത്രി (നാട്യവേദത്തിലെ സ്ത്രീപര്‍വ്വം), കേളി, മുംബൈ.
2. എബ്രഹാം, ടി.എം, 2018, നവീനനാടകചിന്തകള്‍, കേരള സാഹിത്യ അക്കാദമി, തൃശൂര്‍.
3. കുഞ്ഞന്‍പിള്ള, ശൂരനാട് (എഡി.), 1968, അശോകവനികാങ്കം (ആട്ടപ്രകാരം), കേരള സര്‍വകലാശാല, തിരുവനന്തപുരം.
4. നമ്പ്യാര്‍, പി.കെ.ജി, 2024, നാട്യശാസ്ത്രവും കൂടിയാട്ടവും, കേരള സാഹിത്യ അക്കാദമി, തൃശൂര്‍.
5. നാരായണന്‍, എം.വി, 2018, ഓര്‍മ്മയുടെ ഉത്ഭവം, കറന്റ് ബുക്സ്, തൃശൂര്‍.
6. പ്രഭാകരവാരിയര്‍, കെ.എം, 1982, പൂര്‍വകേരളഭാഷ, മദിരാശി സര്‍വകലാശാല.
7. പൗലോസ്,കെ.ജി.(എഡി.), 2005, കൂടിയാട്ടത്തിൻ്റെ പുതിയമുഖം, ഇന്റര്‍നാഷണല്‍ സെന്റര്‍ഫോര്‍ കൂടിയാട്ടം, തൃപ്പൂണിത്തുറ.
8. Paulose, K.G, (Ed.) 2013, ‘Vyangyavyakhya’ – The Aesthetics of Dhvani in Theatre, Rashtriya Sanskrit Sansthan, New Delhi.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 ഡോ. ദേവി കെ. വർമ്മ

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.