ഭാഷാ പാഠപുസ്തകങ്ങളിലെ കാനോനീകരണവും പ്രതിനിധാനത്തിൻ്റെ സൂക്ഷ്മരാഷ്ട്രീയവും: 1900 മുതൽ 1920 വരെയുള്ള തിരുവിതാംകൂർ പാഠാവലികളെ മുൻനിർത്തിയുള്ള പഠനം
Bhasha padapusthakangalile kaanoneekaranavum prathinidhanatthin്te sookshmarashtreeyavum: 1900 muthal 1920 vareyulla thiruvithaamkoor padaavalikale munnirthiyulla padanam
Keywords:
പാഠപുസ്തകം, കാനോനീകരണം, പ്രതിനിധാനം, പ്രത്യയശാസ്ത്രം, സാംസ്കാരികമൂലധനംAbstract
ഈ പ്രബന്ധം, ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ രണ്ട് ദശകങ്ങളിൽ (1900-1920) തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ പ്രാഥമിക വിദ്യാഭ്യാസസദായത്തിൽ ഉപയോഗിച്ചിരുന്ന ഭാഷാ പാഠപുസ്തകങ്ങളിലെ കാനോനീകരണം മുൻനിർത്തിയുള്ള അന്വേഷണമാണ്. തിരുവിതാംകൂർ ഭരണകൂടം ആധുനികവിദ്യാഭ്യാസത്തെ തങ്ങളുടെ ഉത്തരവാദിത്തമായി ഏറ്റെടുത്ത നിർണായക ചരിത്രസന്ധിയിലാണ് പഠനം ശ്രദ്ധ കേീകരിക്കുന്നത്. സാഹിതീയകാനോനുകളുടെ നിർമ്മാണം കേവലം സൗന്ദര്യശാസ്ത്രപരമായ തിരഞ്ഞെടുപ്പല്ലെന്നും അത് അധികാരത്തിൻ്റെ സൂക്ഷ്മമായ പ്രയോഗവും പ്രതിനിധാനത്തിൻ്റെ രാഷ്ട്രീയവും ഉൾച്ചേർന്ന പ്രക്രിയയാണെന്നുമുള്ള നിരീക്ഷണമാണ് പ്രബന്ധത്തിൻ്റെ അടിസ്ഥാനം. പിയറി ബോർദ്യു (Pierre Bourdieu), സ്റ്റുവർട്ട് ഹാൾ (Stuart Hall) എന്നിവരുടെ സൈദ്ധാന്തിക സങ്കല്പനങ്ങളെ ആശ്രയിച്ചുകൊണ്ട് പാഠപുസ്തകങ്ങൾ നിലവിലുള്ള സാമൂഹിക-സാമ്പത്തിക അസമത്വങ്ങളെയും ജാതി-ലിംഗാധിഷ്ഠിതമായ അധികാരഘടനകളെയും എങ്ങനെയാണ് പുനരുൽപാദിപ്പിച്ചതെന്ന് വിശകലനം ചെയ്യുന്നു. 1900-1920 കാലഘട്ടത്തിലെ മലയാള പാഠപുസ്തകങ്ങളുടെ ഉള്ളടക്കവിശകലനമാണ് ഈ പഠനത്തിൻ്റെ പ്രധാന ഊന്നൽ. ഒരുകൂട്ടം എഴുത്തുകാരുടെ രചനകൾ പാഠപുസ്തകങ്ങളിൽ കാനോനീകരിക്കപ്പെട്ടത് എങ്ങനെയാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ച ഭരണകൂടത്തിൻ്റെയും പണ്ഡിതരുടെയും രാഷ്ട്രീയ-സാംസ്കാരിക താൽപ്പര്യങ്ങളെന്തായിരുന്നുവെന്നും പ്രബന്ധം അന്വേഷിക്കുന്നു. പാഠപുസ്തകങ്ങളുടെ ഉള്ളടക്കം ജാതിപരമായ ആധിപത്യത്തെയും സ്ത്രീകളുടെ അഭാവത്തെയും എങ്ങനെ നിലനിർത്തി എന്നതിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളും പ്രബന്ധം മുന്നോട്ടുവെക്കുന്നു.
References
1. ഗീത പി., “ഉള്ളൂരിൻ്റെ സാഹിത്യ ചരിത്രവും എഴുത്തുകാരികളും”, 500 വർഷത്തെ കേരളം ചില അറിവടയാളങ്ങൾ, താരതമ്യ പഠനസംഘം, 1999.
2. ഭാസ്കരനുണ്ണി പി., പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, കേരള സാഹിത്യ അക്കാദമി, 2012.
3. ശ്രീകല പി.എസ്., കേരളത്തിലെ വിദ്യാഭ്യാസം പശ്ചാത്തലവും പരിവർത്തനവും, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, 2012.
4. ശ്രീകുമാർ, എ ജി., പുസ്തകവും കേരള സംസ്കാര പരിണാമവും, എസ്.എസ്.യു.എസ്, കാലടി, 2014.
5. Barton, John, The Spirit and the letter Studies in the Biblical Canon, Cambridge University Press, 2009.
6. Bloom, Harold, The Western Canon , Harcourt Brace and Company,1994.
7. Bourdieu, Pierre & Passeron, Jean-Claude, Reproduction in education, Society and Culture (vol 5), Sage Publications, 1977.
8. Hall, Stuart, cultural representations and signifying Practices, Sage Publications, 1977.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 ലിലിയ രാജൻ കെ.ആർ.

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.