മാനവികത - വാഗ്ഭടാനന്ദൻ്റെ കവിതകളിൽ തെരഞ്ഞെടുത്ത കവിതകളെ ആസ്പദമാക്കിയുള്ള പഠനം

Maanavikatha - Vagbhataanandan്te kavithakalil theranjedutha kavithakale aaspadamaakkiyulla padanam

Authors

  • കൃഷ്ണപ്രസാദ് ജെ. ASSIST. PROFESSOR IN MALAYALAM ( ON CONTRACT ), SREE AYYAPPA COLLEGE ERAMALLIKKARA

Keywords:

വാഗ്ഭടാനന്ദൻ, ജാതിവിരുദ്ധത,, , മാനവികത, സമത്വബോധം, അഹിംസ, ആത്മാവിദ്യാസംഘം

Abstract

കേരളനവോത്ഥാനചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരുകളിൽ ഒന്നാണ് ‘വാഗ്ഭടാനന്ദൻ’. കണ്ണൂർ ജില്ലയിലെ പാട്യം എന്ന ഗ്രാമത്തിൽ ജനിച്ച വാഗ്ഭടാനന്ദന് കേരളത്തിൻ്റെ നവോത്ഥാന- സാംസ്കാരിക – സാമൂഹ്യമണ്ഡലങ്ങളിൽ ശ്രദ്ധേയ സംഭാവനകൾ നൽകാൻ കഴിഞ്ഞിട്ടുണ്ട്. വാഗ്ഭടാനന്ദൻ്റെ 141-ാം ജന്മവാർഷികമാണ് കടന്നു പോയത് (1885 ഏപ്രിൽ 27 ന് ആയിരുന്നു വാഗ്ഭടാനന്ദൻ്റെ ജനനം). സാമൂഹ്യനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കായി സമർപ്പിതമായിരുന്നു വാഗ്ഭടാനന്ദൻ്റെ ജീവിതം. മനുഷ്യജീവിതത്തിൻ്റെ വിശേഷിച്ച്, കേരളീയ ജീവിതത്തിൻ്റെ സുഗമമായ വളർച്ചയ്ക്കു ഹാനികരമായ സാഹചര്യങ്ങളെയൊക്കെ അനാചാരവും അനാവശ്യവുമായി അദ്ദേഹം വിലയിരുത്തി. കേരളത്തിൽ അക്കാലത്ത് നിലനിന്നിരുന്ന പ്രശ്നങ്ങളെ അന്വേഷിച്ചുമനസ്സിലാക്കി ജനങ്ങളെ ബോധിപ്പിക്കുകയും ചെയ്തു. കവിതാരചനയിലൂടെയാണ് വാഗ്ഭടാനന്ദൻ സാഹിത്യരംഗത്തേക്കു കടന്നുവരുന്നത്. പിന്നീട്, പ്രാർത്ഥനാ ഗീതങ്ങൾ, പ്രഭാഷണങ്ങൾ, നിരൂപണങ്ങൾ എന്നിവയിലൂടെ തൻ്റെ ദർശനവും നിലപാടും ഉയർത്തിപ്പിടിച്ചു. വാഗ്ഭടാനന്ദൻ്റെ തെരഞ്ഞെടുത്ത കവിതകളിലെ മാനവികതയെ അന്വേഷിക്കുകയാണ് ഈ ലേഖനം.

References

1. വാഗ്ഭടാനന്ദഗുരു, വാഗ്ഭടാനന്ദൻ്റെ സമ്പൂർണ കൃതികൾ, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2016.

2. രവീനാഥ് തോട്ടപ്പള്ളി, മഹർഷി വാഗ്ഭടാനന്ദഗുരുദേവൻ വിപ്ലവകാരിയായ ദാർശനികാചാര്യൻ, ആശാൻ സ്മാരക സാഹിത്യഗവേഷണകേന്ദ്രം, ആലപ്പുഴ, 2012.

Downloads

Published

01-07-2026

How to Cite

കൃഷ്ണപ്രസാദ് ജെ. “മാനവികത - വാഗ്ഭടാനന്ദൻ്റെ കവിതകളിൽ തെരഞ്ഞെടുത്ത കവിതകളെ ആസ്പദമാക്കിയുള്ള പഠനം : Maanavikatha - Vagbhataanandan്te Kavithakalil Theranjedutha Kavithakale Aaspadamaakkiyulla Padanam”. Palai Journal (Malayalam), vol. 2, no. 4, July 2026, pp. Pages 52-56, https://palaijournal.stcp.ac.in/ojs/index.php/pjml/article/view/176.

Issue

Section

Articles