ഗോത്ര ജീവിതത്തിൻ്റെ ആഖ്യാനപരിസരങ്ങൾ: സമകാലീക മലയാള നോവലിൽ
(Gothra jeevithathinte akhyanaparisarangal: samakalika malayala novelil)
Keywords:
ഗോത്രം, ആഖ്യാനം, പ്രമേയംAbstract
നിരവധിയായ പുതുക്കലുകളും പ്രമേയ വൈവിധ്യങ്ങളും കൊണ്ട് സമ്പന്നമാണ് നോവൽ എന്ന സാഹിത്യ രൂപം. വിഷയ സ്വീകരണത്തിലെ പുതുമയും, രചനാ സങ്കേതത്തിലെ പുതു മാർഗ്ഗങ്ങളും നോവൽ എന്ന സാഹിത്യരൂപത്തെ ജനപ്രിയമാക്കി. സവർണ്ണജീവിതത്തിൻ്റെ വിശദാംശങ്ങളുമായി തുടങ്ങിയ മലയാള നോവൽ ഇന്ന് അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെക്കൂടി ഉൾച്ചേർക്കുവാനുള്ള കരുത്ത് നേടിയിരിക്കുന്നു. "ഗോത്ര ജീവിതത്തിൻ്റെ ആഖ്യാനപരിസരങ്ങൾ: സമകാലിക മലയാള നോവലിൽ' എന്ന ഈ പ്രബന്ധം 2015 നു ശേഷം ഇറങ്ങിയ അഞ്ചു മലയാള നോവലുകളെ പഠനവിധേയമാക്കുന്നു. ഷീലാ ടോമിയുടെ വല്ലി, ബാലൻ വേങ്ങരയുടെ നദികളാകാൻ ക്ഷണിക്കുന്നു, ഷബിതയുടെ അരുന്ധക്കനി, വാസുദേവൻ ചീക്കല്ലൂരിൻ്റെ മെലി ആട്ടു, ജോഷിലിൻ്റെ കാടിറക്കം എന്നിവയാണ് പ്രസ്തുത നോവലുകൾ. തിരഞ്ഞെടുത്ത അഞ്ചു നോവലിന്റെയും രചനാ പരിസരം വയനാട് ആണ് എന്നത് പൊതുവായ സവിശേഷതയാണ്. ആധുനികാനന്തര കാലത്തെ അഭിസംബോധന ചെയ്യുന്ന പ്രസ്തുത നോവലുകളുടെ ആഖ്യാനതങ്ങൾ എപ്രകാരമാണ് ഗോത്രജീവിതത്തെ അടയാളപ്പെടുത്തുന്നത്, പ്രതിരോധ മാർഗ്ഗമായി നോവലുകൾ മാറുന്നുണ്ടോ, ഗോത്രജീവിതമുദ്രകളെ നോവൽ ശരീരത്തിനകത്ത് എങ്ങനെ സന്നിവേശിപ്പിച്ചിരിക്കുന്നു, ഗോത്രഭാഷയെയും അവരുടെ ലോകവീക്ഷണത്തെയും ആഖ്യാനം ചെയ്യുന്നതിൽ പഠന വിധേയമാക്കുന്ന നോവലുകൾ വിജയിച്ചിട്ടുണ്ടോ, ആദ്യകാല നോവലുകളിൽ നിന്ന് പ്രസ്തുത നോവലുകൾ എങ്ങനെയെല്ലാം വേറിട്ടു നിൽക്കുന്നു തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പ്രബന്ധം മുന്നോട്ട് വയ്ക്കുന്നത്.
References
ജോഷിൽ 2022 കാടിറക്കം, ഗ്രീൻ ബുക്സ്.
ബാലൻ വേങ്ങര 2016 നദികളാകാൻ ക്ഷണിക്കുന്നു, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
പ്രസന്നരാജൻ 2023 മലയാള നോവൽ ഇരുപത്തിയൊന്നാംനൂറ്റാണ്ടിൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
രാമകൃഷ്ണൻ ഇ വി 2017 മലയാള നോവലിൻ്റെ ദേശകാലങ്ങൾ, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
വാസുദേവൻ ചീക്കല്ലൂർ 2020 മെലി ആട്ടു, നീർമാതളം പബ്ലിക്കേഷൻസ്, മാനന്തവാടി.
ഷബിത 2019 അരുന്ധക്കനി, ഡി. സി ബുക്സ്,, കോട്ടയം .
ഷീല ടോമി 2019 വല്ലി, ഡി സി ബുക്സ്, കോട്ടയം
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 Amrutha K G

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.