രാഷ്ട്രീയ അബോധം സാഹിതീയാഖ്യാനങ്ങളിൽ: അശോകൻ ചെരുവിലിൻ്റെ ചെറുകഥയെ മുൻനിർത്തിയുള്ള പഠനം

(Rashtreeya abodham sahitheeyakyanangalil: Ashokan Cheruvilinte cherukathaye munniruthiyulla padanam)

Authors

  • Dr. Jency K A St josephs college Autonomous Irinjalakuda

Keywords:

രാഷ്ട്രീയ അബോധം, ഫാസിസം

Abstract

കലയിലെയും അനുഭൂതി ലോകത്തിലെയും ചരിത്രബന്ധങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനായി അമേരിക്കൻ സൈദ്ധാന്തികനായ ഫ്രെഡറിക് ജെയിംസൺ ആവിഷ്കരിച്ച സങ്കൽപ്പനമാണ് രാഷ്ട്രീയ അബോധം (Political unconscious). അദ്ദേഹത്തിൻ്റെ സൈദ്ധാന്തിക വിചാരങ്ങളുടെ പശ്ചാത്തലഭൂമിക മാർക്സിസത്തിന്റേതാണ്. ചരിത്രത്തിൻ്റെ വൈവിധ്യമാർന്ന ആഖ്യാന തലങ്ങളെയാണ് ഈ ആശയം അഭിസംബോധന ചെയ്യുന്നത്. രാഷ്ട്രീയ ചരിത്രം, സാമൂഹ്യ ചരിത്രം, വ്യവസ്ഥാപിത ചരിത്രം എന്നിങ്ങനെ നിലനിൽക്കുന്ന ബന്ധശൃംഖലയെ പാഠങ്ങളിൽ നിന്ന് നിർദ്ധാരണം ചെയ്തെടുക്കുന്നതിന് ഉതകുന്ന ഒരു വിശകലന രീതിയാണിത്. സാഹിതീയാഖ്യാനങ്ങളുടെ പശ്ചാത്തലത്തിൽ ഈ സിദ്ധാന്തത്തെ വിശകലനം ചെയ്യുക എന്ന ലക്ഷ്യമാണ് ഈ പ്രബന്ധത്തിനുള്ളത്.അശോകൻ ചെരുവിൻ്റെ ഫാസിസത്തിനെതിരെ ഒരു നാടകം എന്ന കഥയെ മുൻനിർത്തിക്കൊണ്ട് രാഷ്ട്രീയ അബോധം എങ്ങനെയാണ് ആ കഥയിൽ പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്.

References

1. ദമിതം, ആധുനികതാവാദത്തിൻ്റെ രാഷ്ട്രീയ അബോധം: സുനിൽ പി. ഇളയിടം, കേരള ഭാഷ ഇൻസ്റ്റ്യൂട്ട്, 2021.

2. എഡിറ്റർ അജു കെ നാരായണൻ, വിദ്വാൻ പി ജി നായർ സ്മാരക ഗവേഷണ കേന്ദ്രം യു.സി.കോളേജ് ആലുവ

3. ഫാസിസത്തിൻ്റെ രാഷ്ട്രീയ മനഃശാസ്ത്രം: പി പി സത്യൻ, ചിന്താ പബ്ലിക്കേഷൻസ്, തിരുവനന്തപുരം

4. ഫാസിസത്തിനെതിരെ ഒരു നാടകം: അശോകൻ ചെരുവിൽ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപ്റ്റംബർ 29, 2024

Downloads

Published

01-04-2026

How to Cite

Dr. Jency K A. “രാഷ്ട്രീയ അബോധം സാഹിതീയാഖ്യാനങ്ങളിൽ: അശോകൻ ചെരുവിലിൻ്റെ ചെറുകഥയെ മുൻനിർത്തിയുള്ള പഠനം: (Rashtreeya Abodham Sahitheeyakyanangalil: Ashokan Cheruvilinte Cherukathaye Munniruthiyulla Padanam)”. Palai Journal (Malayalam), vol. 2, no. 3, Apr. 2026, pp. Pages 29-36, https://palaijournal.stcp.ac.in/ojs/index.php/pjml/article/view/148.

Issue

Section

Articles