മസ്തിഷ്ക്കാനുരൂപ(Brain Compatible learning) ബോധനത്തിൽ പഠനസമൂഹ(learning community)ത്തിൻ്റെ പ്രസക്തി

(Masthishkanuroopa bodhanathil patanasamoohathinte prasakthi)

Authors

  • Dr. Sreevrinda Nair N NSS Training College,Pandalam

Keywords:

പഠനസമൂഹങ്ങൾ, വിതരണ ബുദ്ധി, വൈകാരിക സുരക്ഷ, ബുദ്ധി സൗഹൃദ ക്ലാസ്സന്തരീക്ഷം

Abstract

മനസ്സിൻ്റെ വികാസത്തിനു വേണ്ടിയുള്ള  പരിശീലനമാണ് യഥാര്‍ത്ഥ പഠനം. ആജീവനാന്ത പഠനത്തിനുള്ള ഉപാധികള്‍ നല്‍കുകയാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം ചെയ്യുന്നത്. ജീവിതത്തിൻ്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുവാനും, ചിന്താശേഷീവികസനത്തിനും, അഭിലഷണീയ മാറ്റങ്ങള്‍ സമൂഹത്തില്‍ ഉളവാക്കുന്നതിനും വിദ്യാഭ്യാസം കൂടിയേ തീരൂ. നമുക്കു ഭാവന ചെയ്യാന്‍ കഴിയുന്നതിനെക്കാള്‍  വ്യക്തിവികാസത്തിനനുഗുണമായ അറിവ് നമ്മില്‍ കുടികൊള്ളുന്നുണ്ട്. സ്വയം ബോധം, സ്വയാദരവ്, ആത്മവിശ്വാസം  എന്നിവ വികസിപ്പിച്ചെടുക്കാന്‍  വിദ്യാഭ്യാസം അനിവാര്യം. വിജയസാദ്ധ്യതകളെ വിഹായസ്സോളമുയര്‍ത്താന്‍ അതിലൂടെ കഴിയുന്നു. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥകള്‍ അറിയാനും സമൂഹജീവി എന്ന നിലയില്‍ തൻ്റെ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കാനും വിദ്യാഭ്യാസമില്ലാതെ കഴിയില്ലല്ലോ. സ്‌കൂളിലോ കോളേജിലോ പോയി പഠിക്കുക, നല്ല ജോലി നേടുക എന്നതിലുപരി വിദ്യാഭ്യാസത്തിന് അനന്തമായ അര്‍ത്ഥതലങ്ങളാണുള്ളത്. മനസ്സിൻ്റെയും ആത്മാവിൻ്റെയും പരിശുദ്ധിയാണ് വിദ്യാഭ്യാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

References

1. Promoting Reflective Thinking in Teachers-50 Action Strategies.2nd edition. Germaine L. Taggart and Alfred P. Wilson. Corwin Press. Sage Publications Thousand Oaks, California

2. Differentiated Instructional Strategies-Gayle & Carolyn

3. Brain Based Teaching with Adolescent Learning in Mind-Glenda Beamon Crawford. 2nd Edition- Corwin press. A Sage Publication Company. Thousand Oaks. 2007.

4. Differentiated instructional strategies-One size doesn't fit all-Gayle Gregory, Carolyn Chapman. 2nd Edition. Corwin Press. 2007.

5. Designing Brain Compatible Learning-Terrance Parry&Gregory.

6. Classrooms of wonder and wisdom-Reading, writing and critical thinking for the 21st century.-Kurtis.S., Meredith and Jeannie. L. Steele.

7. Brain based teaching with adolescent learning in mind-Glenda Beamen Crawford

Downloads

Published

01-04-2026

How to Cite

Dr. Sreevrinda Nair N. “മസ്തിഷ്ക്കാനുരൂപ(Brain Compatible Learning) ബോധനത്തിൽ പഠനസമൂഹ(learning community)ത്തിൻ്റെ പ്രസക്തി : (Masthishkanuroopa Bodhanathil Patanasamoohathinte Prasakthi)”. Palai Journal (Malayalam), vol. 2, no. 3, Apr. 2026, pp. Pages 14-23, https://palaijournal.stcp.ac.in/ojs/index.php/pjml/article/view/147.

Issue

Section

Articles