സ്മൃതിയുടെ ഭൂമിക: ‘മാധവിക്കുട്ടിയുടെ ബാല്യകാല സ്മരണകൾ’ ഒരു പഠനം
(Smruthiyude bhoomika: 'Madhavikkuttiyude balyakala smaranakal' oru padanam)
Keywords:
സംസ്കാരം, ഭാഷ, ജന്മിത്വം, ദേശം, വിദ്യാഭ്യാസംAbstract
ആത്മകഥയിലൂടെ ഒരു വ്യക്തിയുടെ ജീവിതാഖ്യാനം സാഹിത്യകൃതിയായി മാത്രമല്ല മനുഷ്യാ
നുഭവത്തിൻ്റെ രേഖപ്പെടുത്തലായി മാറുകയാണ്. ഒരു കാലഘട്ടത്തിൻ്റെയും സമൂഹത്തിൻ്റെയും ജീവിതരീതിയുടെ പ്രതിഫലനം അതിൽ വ്യക്തമാകുന്നു. ആത്മകഥ എഴുതപ്പെടുന്ന കാലഘട്ടം, രാഷ്ട്രീയ പശ്ചാത്തലം തുടങ്ങിയവ ഈ രൂപപ്പെടുത്തലിനെ സ്വാധീനിക്കാം. ഫിലിപ്പ് ലെജൂണി (Philippe Lejeune)ൻ്റെഅഭിപ്രായത്തിൽ എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള നിശബ്ദമായ അറിവ് ‘ഇതൊരു യഥാർത്ഥ വ്യക്തിയുടെ ജീവിതകഥയാണെന്ന’ ബോധ്യത്തിൽ പ്രവർത്തിക്കുന്നു. ആയതിനാൽ ഒരു സർഗാത്മക കൃതിയുടെ വായനയിൽ നിന്ന് വ്യത്യസ്തമാണ് ഒരു ആത്മകഥയുടെ വായന. ആത്മകഥാപഠനം ജീവിതത്തിൻ്റെ സങ്കീർണ്ണതകളെയും പ്രതിനിധാന പ്രശ്നങ്ങളെയും മനസ്സിലാക്കാനുള്ള ശക്തമായ ഉപകരണമാണ്. സ്വയം പറച്ചിലിന്റെ കലയെന്നും ഇതിനെ വിശേഷിപ്പിക്കാം.
References
മാധവിക്കുട്ടി. 1987. ബാല്യകാല സ്മരണകൾ. കോട്ടയം; ഡിസി ബുക്സ്.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 ഡോ. അർച്ചന എ.കെ.

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.