എഡിറ്റോറിയൽ
Abstract
സമ്പന്നവും വൈവിധ്യപൂർണവുമായ വൈജ്ഞാനിക മേഖലയാണ് കേരളവിജ്ഞാനം. കേരളത്തിൻ്റെ തനതുസാംസ്കാരിക പശ്ചാത്തലത്തിൽ പ്രകൃതിയുമായും മണ്ണുമായും ജനജീവിതവുമായും ബന്ധപ്പെട്ട് വികസിച്ചുവന്ന വിജ്ഞാനമേഖലയാണിത്. അത്യന്തവും അഗാധവും വിപുലവും പാരമ്പര്യാധിഷ്ഠിതവുമായ മാനങ്ങൾ ഈ പഠനമേഖലയ്ക്കുണ്ട്. പാലൈ ജേർണലിൻ്റെ ഈ ലക്കം കേരളവിജ്ഞാനത്തിൻ്റെ വിവിധ തലങ്ങളെയാണ് വിശകലനവിധേയമാക്കുന്നത്. താളിയോലഗ്രന്ഥങ്ങളിലെ നാട്ടുചികിത്സാവിധികൾ, മാക്കം തെയ്യവുമായി ബന്ധപ്പെട്ട പഠനങ്ങൾ, നോക്കുവിദ്യപാവകളി, പുരാവസ്തു പഠനങ്ങൾ, തിണ പരികല്പന, ഗോത്രസംസ്കൃതിയും കഥാപാരമ്പര്യവും, മാപ്പിളക്കലകളിലെ സാംസ്കാരികമൂല്യം എന്നിങ്ങനെ പോകുന്നു പഠനവിഷയങ്ങൾ. കേരളവിജ്ഞാനത്തിൻ്റെ അഗാധതലങ്ങളെ അപഗ്രഥിക്കുന്ന ഈ ഗവേഷണരചനകൾ പഠിതാക്കൾക്കും ഗവേഷകർക്കും ഏറെ പ്രയോജനകരമാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
ഡോ. പ്രിൻസ് മോൻ ജോസ്
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 ഡോ. പ്രിൻസ് മോൻ ജോസ്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.