നൊറോണക്കഥകളിലെ ബൈബിൾ ഇമേജുകളും മതചിഹ്നങ്ങളും

Authors

  • ഡോ. സിസ്റ്റർ മിനിമോൾ മാത്യു

Keywords:

പ്രാദേശികപദങ്ങൾ, ബൈബിൾ ഇമേജുകൾ, ക്രൈസ്തവപ്രതീകങ്ങൾ

Abstract

ആദ്യകാല കഥാകൃത്തുക്കളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ആഖ്യാനവും പ്രമേയവുമാണ് പുതുകാലകഥകള്‍ക്കുള്ളത്. ഇരുപതാം നൂറ്റാണ്ടിൻ്റെ പകുതി ആയപ്പോള്‍ ചെറുകഥ കൂടുതല്‍ വൈയക്തികവും വൈകാരികവുമായി. ആന്തരപ്രകൃതി ബാഹ്യപ്രകൃതിയെ മറികടന്നു. പൂർവ്വ ചട്ടക്കൂടുകളില്‍നിന്നു മാറി മാനുഷികമായ പ്രതിസന്ധികളിലേയ്ക്കു കഥാകൃത്തുകള്‍ സഞ്ചരിക്കാന്‍ തുടങ്ങി. പുതു എഴുത്തുകാരില്‍ പ്രമുഖനാണ് ഫ്രാന്‍സീസ് നൊറോണ. അനുകരണത്തിൻ്റെ വൈവിധ്യവും ചഞ്ചലതയും തുടര്‍ച്ചയും വ്യക്തമാക്കുന്നു അദ്ദേഹത്തിൻ്റെ കഥകള്‍. നാട്ടുഭാഷയുടെ ഉള്‍ക്കരുത്ത് സമൃദ്ധമായി ഉപയോഗിക്കുന്നു. തൊട്ടപ്പന്‍, കാതുസൂത്രം എന്നീ രണ്ട് കഥാസമാഹാരങ്ങളിലായി പതിനഞ്ചോളം കഥകള്‍. പ്രാദേശികപദങ്ങള്‍, പശ്ചാത്തലം, ബിംബങ്ങള്‍ എല്ലാംകൊണ്ടും സമൃദ്ധമാണ് കഥകള്‍. ജീവിതത്തിൻ്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ അതേപടി അവതരിപ്പിക്കുന്നു. അരികുജീവിതങ്ങളും ബൈബിള്‍ ഇമേജുകളും മതചിഹ്നങ്ങളും പ്രതീകങ്ങളും രതിയുടെ ഉന്മാദവും ആസക്തിയും ശരീരഭാഷയും നൊറോണക്കഥകള്‍ അനാവരണം ചെയ്യുന്നു. കഥകള്‍ക്ക് പുതിയ തുറവി നല്കുന്നു. അപ്രതീക്ഷിതമായ ക്ലൈമാക്സും ഇദ്ദേഹത്തിൻ്റെ കഥകള്‍ക്കുണ്ട്. പൊടിപ്പും തൊങ്ങലുമില്ലാത്ത ഭാഷയില്‍ കഥകളിലെ വികാരങ്ങളെ തീക്ഷ്ണമായി അനുഭവിപ്പിക്കുന്നു. യുക്തിഭദ്രമായ പുതിയ പ്രമേയം, ഭ്രമാത്മകമായ അവതരണരീതി, അമ്പരപ്പിക്കുന്ന രചനാകൗശലം, കൗതുകമുണര്‍ത്തുന്ന ആഖ്യാനം, ദൃശ്യാത്മകമായ രചനാരീതി, ഏകാഗ്രത തുടങ്ങി പലതും നൊറോണ ടച്ച് ആണ്. ഗ്രാമഭാഷയും സാഹിത്യഭാഷയും ഇടകലര്‍ത്തിയുള്ള ഉത്തരാധുനിക മണിപ്രവാളഭാഷ. ചിലയിടങ്ങളില്‍ വാക്കുകള്‍ക്കു പകരം പ്രതീകങ്ങള്‍. ഒന്നിലധികം കുത്തുകളിട്ട് മുഴുമിപ്പിക്കാത്ത വാചകങ്ങള്‍. മിക്ക കഥകളിലും മുഖ്യകഥാപാത്രം ഞാന്‍ ആണ്. പെണ്ണായും ആണായും ഞാന്‍ കഥ പറയുന്നു. ആദമിൻ്റെ മുഴ, പെണ്ണാച്ചി, തൊട്ടപ്പന്‍ എന്നീ കഥകളാണ് ഇവിടെ പഠനവിധേയമാക്കുന്നത്.

References

അപ്പൻ കെ പി, കഥ ആഖ്യാനവും അനുഭവസത്തയും, ഡി.സി.ബുക്സ്, കോട്ടയം, 1999.

നൊറോണ, ഫ്രാൻസിസ്, തൊട്ടപ്പൻ, ഡി.സി.ബുക്സ്, കോട്ടയം, 2021

നാരായണൻ, അജു, (എഡി.), താക്കോൽ വാക്കുകൾ, വിദ്വാൻ പി. ജി. നായർ സ്മാരക ഗവേഷണ കേം, ആലുവ, 2017.

ഷീബാ ദിവാകരൻ (എഡി.), പുതിയ കഥ പുതിയ വായന, പാവനാത്മ പബ്ലിഷേഴ്സ്, കോഴിക്കോട്, 2021.

Downloads

Published

02-01-2026

How to Cite

ഡോ. സിസ്റ്റർ മിനിമോൾ മാത്യു. “നൊറോണക്കഥകളിലെ ബൈബിൾ ഇമേജുകളും മതചിഹ്നങ്ങളും”. Palai Journal (Malayalam), vol. 2, no. 2, Jan. 2026, pp. Pages 35-41, https://palaijournal.stcp.ac.in/ojs/index.php/pj/article/view/83.

Issue

Section

Articles