ഗോത്രസംസ്കൃതിയും കഥാപാരമ്പര്യവും

Authors

  • ഡോ. കെ. വി. മേഴ്‌സി

Keywords:

പിത്രാരാധന, ദേവതാപരിണാമം, ധാന്യക്കുഴി, പത്തിനി

Abstract

കേരളസംസ്കാരത്തിൻ്റെ ഭൂതകാലയാഥാർഥ്യങ്ങളെ അന്വേഷിക്കുന്നവർക്ക് ലഭ്യമായ ഒരസുലഭ ശേഖരമാണ് അട്ടപ്പാടിയിലെ പ്രാക്തനസംസ്കൃതികൾ. അടയാളങ്ങൾ, ഓർമ്മകൾ, കഥകൾ, വായ്ത്താരികൾ, നാട്ടുപാട്ടുകൾ തുടങ്ങി വ്യത്യസ്ത രൂപങ്ങളിൽ കാണപ്പെടുന്ന ഇത്തരം ശേഷിപ്പുകൾ വേണ്ടത്ര പഠനവിധേയമാക്കിയിട്ടില്ല. ശീതോഷ്ണ സമ്മിശ്രമായ, സുഖകരമായ കാലാവസ്ഥയും ജൈവവൈവിധ്യസമൃദ്ധമായ വനാന്തരങ്ങളും നിഷ്കളങ്കരായ ജനസമൂഹവും കുടിയേറ്റക്കാരെ വൻതോതിൽ ഈ പ്രദേശത്തേയ്ക്കാകർഷിച്ചു. സമതലങ്ങളിൽ നിന്നു കുടിയേറിയവരുടെ കടന്നുകയറ്റത്താൽ ഇവിടത്തെ സംസ്കൃതി, ഭാഗികമായി ഭഞ്ജിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിൻ്റെ ആന്തരികത പ്രാക്തനജനസമൂഹത്തിൻ്റെ സങ്കല്പങ്ങളിൽ ജാഗ്രതയോടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഗോത്ര സങ്കൽപ്പങ്ങളിൽ കുടികൊള്ളുന്ന പാരമ്പര്യങ്ങളും മിത്തുകളും കഥാരൂപത്തിൽ തലമുറകളിലേയ്ക്കു പകരുന്നു. മുഡുഗർ, കുറുമ്പർ, ഇരുളർ എന്നീ മൂന്നു ജനവിഭാഗങ്ങളാണ്, പ്രധാനമായും 192 ഊരുകളിലായി, വിശാലമായ അട്ടപ്പാടി പ്രദേശത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളിൽ വസിക്കുന്നത്. വയനാട്ടിലെ കുറിച്യരെപ്പോലെ, ഇതര ഗോത്രസമൂഹങ്ങളിൽ നിന്ന് ആത്യന്തികമായി ഔന്നത്യവും അകലവും ദീക്ഷിക്കുന്ന മുഡുഗ സമുദായത്തിൻ്റെ കഥകളിലും വായ്ത്താരികളിലും നിന്ന് ഈ സമൂഹത്തിന്റെ സാംസ്കാരികഭൂമികയെ തിരിച്ചറിയാനുള്ള ശ്രമമാണ് ഈ പ്രബന്ധത്തിൽ ചെയ്യുന്നത്. അംഗീകൃത ഗ്രന്ഥങ്ങളേക്കാൾ, മുഡുഗ സമുദായത്തിൻ്റെ മുഴുവൻ സംസ്കൃതിയും അഭിമാനപൂർവ്വം ജാഗ്രതയോടെ അടുത്ത തലമുറയ്ക്ക് വേണ്ടി കാത്തുസൂക്ഷിക്കുന്ന എൻ്റെ സഹോദരങ്ങളിൽ നിന്നു തന്നെയാണ് ഇതിനുവേണ്ട ദത്തശേഖരണം നടത്തിയിട്ടുള്ളത്.

References

ശ്രീധരമേനോൻ എ., പ്രൊഫ., കേരളചരിത്രം, ഡി.സി. ബുക്ക്സ്, കോട്ടയം 1st pub , 1967, 1st DCB edition, Aug 2007, 4th impression, sep 2010, അധ്യായം 2 കേരളചിത്രസാമഗ്രികൾ പുറം : 28 - 57.

ദീപ.കെ., പ്രാദേശികചരിത്രപഠനങ്ങൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1st pub : Feb 2025, മുഖവുര.

Downloads

Published

02-01-2026

How to Cite

ഡോ. കെ. വി. മേഴ്‌സി. “ഗോത്രസംസ്കൃതിയും കഥാപാരമ്പര്യവും”. Palai Journal (Malayalam), vol. 2, no. 2, Jan. 2026, pp. Pages 29-34, https://palaijournal.stcp.ac.in/ojs/index.php/pj/article/view/82.

Issue

Section

Articles