തിണപരികല്പന - എസ്. കെ. പൊറ്റെക്കാട്ടിൻ്റെ സമാഗമം എന്ന കഥയെ അടിസ്ഥാനമാക്കിയുള്ള പഠനം
Keywords:
തിണസിദ്ധാന്തം, മുതൽപ്പൊരുൾ, കരുപ്പൊരുൾ, ഉരിപ്പൊരുൾAbstract
സ്ത്രീപുരുഷപ്രണയം വിവിധ തലങ്ങളിൽ ആവിഷ്കരിക്കുന്ന കഥകളിലൂടെയാണ് തുടക്കകാലത്ത് എസ്.കെ. പൊറ്റെക്കാട്ട് മലയാളവായനാസമൂഹത്തിൽ സ്വീകാര്യത നേടിയത്. പ്രണയവും പ്രണയഭംഗവും അനുഭവിക്കുന്ന സ്ത്രീകളുടെ മനോവികാരത്തെയും പ്രതികരണങ്ങളെയും കഥകളിലവതരിപ്പിച്ചുകൊണ്ടാണ് ഈ നേട്ടം അദ്ദേഹം കൈവരിച്ചത്. പ്രണയത്തിൻ്റെ ഗാഢാനുഭവം, പ്രണയം സൃഷ്ടിക്കുന്ന അനുഭൂതിലോകം മനുഷ്യനെ മാറ്റിമറിക്കുന്നത്, പ്രണയം ജീവിതത്തിൽ ഇടപെടുന്നത് എങ്ങനെ എന്നീ കാര്യങ്ങൾ പ്രണയകഥകളിലൂടെ എസ്.കെ. പൊറ്റെക്കാട്ട് ആഖ്യാനം ചെയ്യുന്നു. കഥകളിലെ സ്ഥലനിർമ്മിതിയിൽ സവിശേഷശ്രദ്ധ പുലർത്തിയ എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം. പ്രകൃതിയുടെ മനോഹാരിതയും ഗ്രാമീണ ചുറ്റുപാടുകളും അദ്ദേഹത്തിൻ്റെ കഥകളിൽ കടന്നുവരുന്നു. ഇത്തരത്തിൽ, പ്രണയാവസ്ഥകളെ ദേശവും കാലവും സമയവുമായി കൂട്ടിയിണക്കുന്ന തൊൽക്കാപ്പിയരുടെ തിണസിദ്ധാന്തവുമായി എസ്.കെ. പൊറ്റെക്കാട്ടിൻ്റെ ‘സമാഗമം’ എന്ന കഥയ്ക്കുള്ള ചേർച്ച പരിശോധിക്കുകയാണ് ഈ പ്രബന്ധത്തിൽ.
References
ഇളയപെരുമാൾ എം, പുലവർ എസ്സ്. ജി. സുബ്രഹ്മണ്യപിള്ള, തൊൽക്കാപ്പിയം വ്യാകരണം അലങ്കാരം വൃത്തം (വ്യാഖ്യാനം), കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019.
കൃഷ്ണൻ. പി. പ്രൊ., എസ്. കെ. പൊറ്റെക്കാട്ട് ജീവിതവും കൃതികളും, പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്, 2002.
ശിശുപാലൻ. കെ., ദ്രാവിഡ കാവ്യശാസ്ത്രവും തിണസിദ്ധാന്തവും, ആത്മ ബുക്സ്, പുസ്തകലോകം, കോഴിക്കോട്, 2023.
പൊറ്റെക്കാട്ട്. എസ്. കെ., എസ്. കെ. പൊറ്റെക്കാട്ടിൻ്റെ കഥകൾ സമ്പൂർണ്ണം, ഡി. സി. ബുക്സ്, കോട്ടയം, 2023.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 സ്റ്റെഫിൻ നാരായണൻ

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.