ടി.എ. ഗോപിനാഥറാവുവും കൃതികളും:

പുരാവസ്തുപഠനത്തിലെ ശ്രദ്ധേയനിരീക്ഷണങ്ങള്‍

Authors

  • ഷിഫിൻ ജെ മാത്യു

Keywords:

ആര്‍ക്കിയോളജി, കോലെഴുത്ത്, വട്ടെഴുത്ത്, ഗ്രന്ഥാക്ഷരം

Abstract

ചരിത്രവും ആര്‍ക്കിയോളജിയും പരസ്പരപൂരകങ്ങളായ ജ്ഞാനരൂപങ്ങളാണ്. ഭൂതകാലം അവശേഷിപ്പിച്ചിട്ടുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനമാണ് ആര്‍ക്കിയോളജി. ഇത് ചരിത്രവുമായും ശാസ്ത്രവുമായും സാഹിത്യവുമായുമെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും ചരിത്രവും ആര്‍ക്കിയോളജിയും തമ്മിലുള്ള ബന്ധമാണ് കൂടുതല്‍ ദൃഢമായത് എന്നു കാണാം. കാരണം ചരിത്രരചനയുടെ ഉപാദാനങ്ങളുടെ പഴക്കം കണ്ടെത്തുന്നതിനും അപഗ്രഥനത്തിനും ആര്‍ക്കിയോളജിയുടെ തത്ത്വങ്ങള്‍ ഉപയോഗിച്ചേ മതിയാവൂ. തിരിച്ചും അങ്ങനെ തന്നെയാണ്. ഏതെങ്കിലുമൊരു വസ്തുവിൻ്റെ പഴക്കം, അതിലുള്‍ച്ചേര്‍ന്നിരിക്കുന്ന ഘടകങ്ങള്‍, ലിപികള്‍, ശില്പങ്ങള്‍, നിര്‍മ്മിതികളുടെ അവശിഷ്ടങ്ങള്‍ എന്നിവയൊക്കെ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടാലും ചരിത്രം എന്ന ആഖ്യാനത്തിലൂടെയാണ് ഇത്തരം കണ്ടെത്തലുകള്‍ പ്രസക്തമാകുന്നത്. ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍കൊണ്ട് സ്ഥിരീകരിക്കപ്പെടാവുന്ന പരിധി മാത്രമാണ് ഭാഷാസാമഗ്രികള്‍ക്ക് ചരിത്രപരമായ തെളിവുകള്‍ എന്ന പദവി ഇന്നു കല്പിക്കുക എന്നും എല്ലാറ്റിനും പുറമേ  മണ്‍മറഞ്ഞ ഒരു കാലത്തെ ജനങ്ങള്‍ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നു പറയാന്‍ കഴിയുക ആര്‍ക്കിയോളജിക്കു മാത്രമാണെന്നും ഡി.ഡി. കൊസംബി അഭിപ്രായപ്പെട്ടിരിക്കുന്നതായി പി.കെ. ബാലകൃഷ്ണന്‍ രേഖപ്പെടുത്തുന്നു. ഇങ്ങനെ ആര്‍ക്കിയോളജി ചരിത്രമെന്ന ആഖ്യാനത്തെ നിര്‍ണ്ണയിക്കുന്നു. കേരളത്തിൻ്റെ പൂർവ്വകാലം ലിഖിതങ്ങളുടെ അപഗ്രഥനത്തിലൂടെ വിവരി
ക്കുന്നതിനും ലിപി, ശില്പനിര്‍മ്മാണം എന്നിവയെപ്പറ്റി വിവരിക്കുന്നതിലും പുരാവസ്തുപഠന വിദഗ്ധനായ ടി.എ. ഗോപിനാഥറാവുവിൻ്റെ സംഭാവനകളും ഈ പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്യുന്നു.

References

രാമചന്ദ്രൻ പന്മന (എഡിറ്റർ), കേരള സംസ്കാര പഠനങ്ങൾ, 2011, കറൻ്റ് ബുക്സ്, കോട്ടയം.

കേശവൻ വെളുത്താട്ട്, ഭൂതകാലത്തെ ആവേശിച്ച ഭൂതം, 2024, ഡി.സി. ബുക്സ്, കോട്ടയം.

രാഘവവാരിയർ എം.ആർ., രാജൻ ഗുരുക്കൾ, കേരളചരിത്രം, 1991, വള്ളത്തോൾ വിദ്യാപീഠം, നാഷണൽ ബുക്ക് സ്റ്റാൾ.

ജോണി ഒ.കെ., വയനാട് രേഖകൾ, 2001, മാതൃഭൂമി ബുക്സ്, കോഴിക്കോട്.

രത്നമ്മ കെ., പ്രാചീന ശാസനങ്ങളും മലയാള പരിഭാഷയും, 2005, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്.

ജിഷ എസ്.കെ, മതിലകം രേഖകൾ, 2023, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

ഗോപികൃഷ്ണ, Archaeology in India (Malayalam), 2020, അജിത് ബുക്സ് സെൻ്റർ ആന്ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ്.

കേശവൻ വെളുത്താട്ട്, എം.എം. ഷിനാസ്, ശ്രീജിത്ത് ഇ, എം.ജി.എസ്സിൻ്റെ ചരിത്രനിലപാടുകൾ, 2012, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം.

പരമേശ്വരൻപിള്ള വി.ആർ., പ്രാചീന ലിഖിതങ്ങൾ, 1963, നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം.

രാഘവവാരിയർ എം.ആർ., പ്രാചീനലിപി പഠനം, 2019, സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം.

ശ്രീകല ആർ.ബി., ഓലയും നാരായവും, 2023, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

ബാലകൃഷ്ണൻ പി.കെ., ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും, 1983, ഡി.സി. ബുക്സ്, കോട്ടയം.

Gopinatha Rao T A., Travancore Archeological Series (Vol. 1, 2), 1905, Department of Cultural Studies, Government of Kerala.

Gopinatha Rao T A., Elements of Hindu Iconography (2 volumes).

Sundaram Pillai P, Some Early Sovereigns of Travancore.

Downloads

Published

02-01-2026

How to Cite

ഷിഫിൻ ജെ മാത്യു. “ടി.എ. ഗോപിനാഥറാവുവും കൃതികളും: : പുരാവസ്തുപഠനത്തിലെ ശ്രദ്ധേയനിരീക്ഷണങ്ങള്‍”. Palai Journal (Malayalam), vol. 2, no. 2, Jan. 2026, pp. Pages 19-24, https://palaijournal.stcp.ac.in/ojs/index.php/pj/article/view/80.

Issue

Section

Articles