എസ്. വി. വേണുഗോപൻ നായരുടെ കഥകളിലെ പുരാവൃത്തസന്നിവേശം
S. V. Venugopan Naiyarute kathakalile puraavruthasannivesham
Keywords:
പുരാവൃത്തം, പുരാണം, ഖാണ്ഡവദഹനം, അനന്തൻ, ആഖ്യാനം, ഭാഷAbstract
മനുഷ്യസമൂഹത്തിൻ്റെ അബോധത്തിൽ ഉരുവമെടുത്ത ആദിമസങ്കല്പങ്ങളുടെയും അനുഭവങ്ങളുടെയും സഞ്ചയമാണ് പുരാവൃത്തം. സംസ്കാരപ്രതീകങ്ങളെന്ന നിലയിൽ ഇവ എല്ലാക്കാലത്തും സർഗപ്രക്രിയയുടെ ഭാഗമായി നിലനിൽക്കുന്നു. കഥ പറയുന്നവരെല്ലാം ഏറിയും കുറഞ്ഞും പുരാവൃത്തങ്ങളെ ഉപജീവിക്കാറുണ്ട്. കഥയുടെ സവിശേഷമായ ആന്തരംകൊണ്ടും ആഖ്യാനംകൊണ്ടും മലയാള കഥാസാഹിത്യരംഗത്ത് പ്രതിഷ്ഠാപിതനായ എസ്. വി. വേണുഗോപൻനായർ പുരാവൃത്തത്തെ ഉപജീവിച്ച് നിരവധി കഥകൾ എഴുതിയിട്ടുണ്ട്. മാനവസംസ്കാരചരിത്രത്തിൻ്റെ അടയാളമായ പുരാവൃത്തങ്ങളെ കാലാനുസൃതമായി പരാവർത്തനം ചെയ്യുന്ന ആ കഥകളൊക്കെ ആഖ്യാനം, ഭാഷ, ആശയഭംഗി എന്നിവയാൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. പുരാവൃത്ത പരാമർശിതമായ കഥകളിൽ പുരാവൃത്തത്തെ സാമൂഹിക ജീവിതാവിഷ്ക്കാരത്തിൻ്റെ മാർഗമായി വേണുഗോപൻനായർ പരിവർത്തിപ്പിച്ചത് എപ്രകാരമെന്ന് ഈ പഠനത്തിൽ വിശകലനവിധേയമാക്കുന്നു. അതിനായി അദ്ദേഹം പുരാവൃത്തഘടനയിൽ വരുത്തിയ വ്യതിയാനങ്ങളും അവലംബിച്ച രചനാതന്ത്രങ്ങളും അവ കഥാഗാത്രത്തെ രസനീയമാക്കിയ വിധവും സമീക്ഷിക്കുന്നു.
References
രാഘവവാര്യർ, എം. ആർ. ഡോ., മിത്തും സമൂഹവും, ജാലകം പബ്ലിക്കേഷൻസ്, കോഴിക്കോട്, 1994.
ലീലാവതി എം. ഡോ., ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം, കേരള ഭാഷാ ഇൻസ്റ്റിസ്റ്റ്യൂട്ട്, തിരുവനന്തപുരം 1993.
വേണുഗോപൻ നായർ, എസ്. വി., അൻപത്തിയൊന്ന് തെരഞ്ഞെടുത്ത കഥകൾ, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം, 2010.
Kirk G. S., Myth - Its Meaning and Functions in Ancient and Other Cultures, University of California Press, Los Angeles, 1970.
Lewis Spence, The outlines of Mythology, Watts & Co., London, 1949.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 Dr Ciby Kurian

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.